പൊലീസ് സേവനങ്ങള്‍ക്ക് പുതിയ മുഖം; ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിക്ക് തുടക്കമായി

അബുദാബി: എമിറേറ്റിലെ ഹോട്ടലുകളില്‍ ആരോഗ്യകരമായ ഭക്ഷണ മെനു ഉറപ്പാക്കാന്‍ നിയമം വരുന്നു. 2026 ഒക്ടോബര്‍ 1 മുതല്‍, അബുദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ ഹോട്ടലുകള്‍ക്കും ടൂറിസം ലൈസന്‍സുള്ള സ്വതന്ത്ര ഭക്ഷണശാലകള്‍ക്കും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ നിയമം നടപ്പിലാക്കും. മുതിര്‍ന്നവരുടെ മെനുവില്‍ അപ്പെറ്റൈസറുകള്‍, സൈഡ് ഡിഷുകള്‍, മെയിന്‍ കോഴ്സുകള്‍, ഡെസേര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള ഓരോ വിഭാഗത്തിന് കീഴിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ ഓപ്ഷന് എങ്കിലും ഉണ്ടായിരിക്കണം. കുട്ടികള്‍ക്കുള്ള മെനുവിലെ പകുതിയോളം ഇനങ്ങളും ആരോഗ്യകരമായ ഓപ്ഷനുകള്‍ ആയിരിക്കണം. ഈ നിയമം പാലിക്കുന്നതിനായി, മുതിര്‍ന്നവരുടെ ആരോഗ്യകരമായ വിഭവങ്ങള്‍ ചെറിയ അളവില്‍ കുട്ടികള്‍ക്കായി നല്‍കാവുന്നതാണ്. നിബന്ധനകള്‍ പാലിക്കുന്ന ഇത്തരം ആരോഗ്യകരമായ വിഭവങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മെനുവില്‍ ഔദ്യോഗിക SEHHI ലോഗോ വ്യക്തമായി പതിക്കണം. പ്രത്യേകമായി അച്ചടിച്ച മെനു ഇല്ലാത്ത ബഫേകള്ക്കും മറ്റ് സര്‍വീസ് മോഡലുകള്‍ക്കും ഇത് നിര്‍ബന്ധമല്ല. എങ്കിലും ഇവിടങ്ങളിലും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച നിശ്ചിത വിഭവങ്ങള്‍ മാത്രമുള്ള മെനുകളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നോ അതില്‍ താഴെയോ വിഭാഗങ്ങളില്‍ പെട്ട ഭക്ഷണം മാത്രം വില്‍ക്കുന്നവ (ഉദാഹരണത്തിന്: ഐസ്ക്രീം, ഹോട്ട് ഡോഗ്സ്), ഇരിക്കാന്‍ സൗകര്യമില്ലാത്തവ, ഡിസ്പ്ലേ ബോര്‍ഡുകള്‍ക്കപ്പുറം മെനു ഇല്ലാത്തവ അല്ലെങ്കില്‍ പാനീയങ്ങള്‍ മാത്രം വില്‍ക്കുന്നതുമായ ചെറിയ കടകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്കായി മെനുകള്‍ സമര്‍പ്പിക്കാനും, പാചകക്കുറിപ്പുകളും പോഷകാഹാര വിവരങ്ങളും അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന് നല്‍കാനും സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. അംഗീകരിച്ച ആരോഗ്യകരമായ വിഭവങ്ങളില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളും വീണ്ടും സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. അബുദാബിയില്‍ ജങ് ഫുഡുകള്‍ക്ക് വിവിധ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.