യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ന്യൂഡല്‍ഹി: 80ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 75 മിനിറ്റ് പ്രസംഗത്തില്‍ നയപ്രഖ്യാപനങ്ങള്ക്കൊപ്പം ശ്രദ്ധേയമായ മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. യുവാക്കളെ അഭിസംബോധന ചെയ്തതില്‍ വലിയ ഊന്നല്‍ കൊടുത്തിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവും, അതിനെ തുടര്‍ന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജിവെച്ചതും കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചിരുന്നു. വലിയൊരു വിഭാഗം യുവശക്തിയും വിദ്യാര്‍ത്ഥികളും രാഷ്ട്രീയവും മതവും ജാതിയും മറന്ന് സര്‍ക്കാരിന്റെ നയവൈകല്യങ്ങളെ ചോദ്യം ചെയ്തത് ചെറുതായല്ല മോദി സര്‍ക്കാരിനെ വിറപ്പിച്ചത്. അതിന്റെ പ്രതിഫലനം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമായിരുന്നു. മോദി തന്റെ പ്രസംഗത്തില്‍ ‘മേരേ പ്യാരേ ദേശ്വാസിയോം’ (എന്റെ പ്രിയപ്പെട്ട ദേശവാസികളേ) എന്ന പ്രയോഗം ഏകദേശം 40 തവണ ഉപയോഗിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിച്ച വിഭാഗം രാജ്യത്തെ യുവാക്കളായിരുന്നു.’യുവ ശക്തി’, ‘നൗജവാന്’, ‘യുവ’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ഏകദേശം 50 തവണ അദ്ദേഹം പരാമര്‍ശിച്ചു. മുന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. പുതിയ തലമുറയെ കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഓരോ വാക്കുകളും. സാഥിയാം-സുഹൃത്തുക്കളേ എന്ന സംബോധനം 10 തവണ മാത്രമാണ് ഉപയോഗിച്ചത്. വിഭാഗീയത ലക്ഷ്യമാക്കിയുള്ള വാക്കുകള്‍ ഇല്ലായിരുന്നു.
യുവാക്കള്‍ക്കായി പ്രധാന പ്രഖ്യാപനങ്ങളും നടത്തി. കോച്ചിങ് ഫീസ് പാവപ്പെട്ടവരും ഇടത്തരം കുടുംബങ്ങളും നേരിടുന്ന വലിയ സാമ്പത്തിക ഭാരമാണെന്ന് ചൂണ്ടിക്കാട്ടി, മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് സംവിധാനം പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കഴിവുകളില്‍ പരിശീലനം നല്കുന്ന വിപുലമായ പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് ഹണ്ട് ആരംഭിക്കുമെന്ന് മോദി അറിയിച്ചു. കണ്ടെത്തുന്ന പ്രതിഭകള്‍ക്ക് പ്രത്യേക പരിശീലനം നല്കി ലോകോത്തര കായികതാരങ്ങളാക്കി വളര്‍ത്തുകയാണ് ലക്ഷ്യം. 2036ലെ കായിക ലക്ഷ്യങ്ങളുമായി ഇതിനെ ബന്ധിപ്പിച്ച മോദി, ഇന്ത്യയ്ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ഇനങ്ങളില്‍ കുറഞ്ഞത് നാലില്‍ മൂന്ന് ഭാഗത്തിലും സാന്നിധ്യമുണ്ടാകണമെന്ന ലക്ഷ്യവും മുന്നോട്ടുവച്ചു. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി. 100 ദിവസത്തെ ‘നശാ മുക്ത് യുവ അഭിയാന്’ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ കുടുംബങ്ങളും സമൂഹവും ഒരുമിച്ച് പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കള്‍, എഐ, വിദ്യാഭ്യാസം, കായികം, ലഹരിമുക്തം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു പ്രസംഗം.