ഗസ്സ പദ്ധതിയെ ഇസ്രാഈല്‍ തുരങ്കം വെക്കുന്നതിനെതിരെ അറബ്-മുസ്ലിം രാജ്യങ്ങള്‍

മനാമ: വൈവിധ്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മാവിന് മുറിവേല്ക്കാതിരിക്കാന് ഒരുമയില്‍ കോര്‍ത്തിണക്കിയ ദേശസ്നേഹം ഉയര്‍ത്തിപ്പിടിക്കണമെന്ന് കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പ്രൗഢോജ്വല മാര്‍ച്ച് നടന്നു. നൂറോളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം മാര്‍ച്ച് പാസ്റ്റിന് ആവേശം പകര്‍ന്നു. വൈകുന്നേരം നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ചിത്ര പ്രദര്‍ശനം രാജി ഉണ്ണികൃഷ്ണന് (ദി വീക്ക് ഇന്‍ ബഹ്റൈന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാതലം അനാവരം ചെയ്യുന്ന കാലങ്ങളെയും, ത്യാഗപൂരിതമായ ചരിത്രവും, രക്തസാക്ഷികളായ ദേശാഭിമാനികളെയും ഉള്‍കൊളളിച്ച് തയ്യാറാക്കിയ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. നിരവധി ആളുകളാണ് ചിത്ര പ്രദര്‍ശനം കാണാനെത്തിയത്. സ്വാതന്ത്ര്യ സമരചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനും ആ കാലഘട്ടത്തിലെ സംഭവങ്ങളെ കൂടുതല്‍ അടുത്തറിയാനും ബഹ്റൈനിലെ പ്രവാസികള്‍ക്ക് അവസരമായി. പ്രദര്‍ശനം സന്ദര്‍ശിച്ച പലരും തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും വിസിറ്റ് പുസ്തകത്തില്‍ രേഖപ്പെടുത്തി.
ദേശഭക്തി ഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, സാംസ്കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും സജീവ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ സന്ദേശം കൂടിയാണ് കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നല്‍കിയത്. ദേശഭക്തി ഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ ദേശഭക്തി നൃത്തങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ മികവേകി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം
സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.പി. മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാന് നദവി,സുനീഷ് സുശീലന്, മാഹിറ ഷമീര്‍ എന്നിവര്‍ സംസാരിച്ചു. കെഎംസിസി ബഹ്റൈന്‍ സെക്രട്ടറി ഫൈസല്‍ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുല്‍ അസീസ്, എ.പി. ഫൈസല്‍, ഷാഫി പാറ കട്ട, അഷറഫ് കക്കണ്ടി എന്നിവര്‍ നേതൃത്വം നല്കി. പി.വി സിദ്ധീഖ്, സഹല്‍ തൊഴുപ്പഴ, പി.കെ ഇസ്ഹാഖ്, എന്‍.കെ അബ്ദുല്‍ കരീം മാസ്റ്റര്‍, മുനീര്‍ ഒഞ്ചിയം, ഉമ്മര്‍ കൂട്ടിലങ്ങാടി, കെ.ആര് ശിഹാബ്, നൗഫല്‍ പടിഞ്ഞാറങ്ങാടി, സിദ്ധീഖ് അദ്ലിയ, ഷാഫി വേളം, നസീബ് കൊച്ചിക്കാരന്, കെ.കെ അഷറഫ്, ഷഫീഖ് അബുയൂസഫ്, ജാഫര്‍, ഹാഷിര്‍ കവുങ്ങില്‍, അലീമ ഷാഹിദ, നസീമ ഷുഹൈബ്, റിസ്വി അബ്ദുല്‍ ലത്തീഫ്, സുഫൈജ, പി.കെ.സി സുബൈദ, ഷബാന ബഷീര്‍, നസീമ നസീം, മുഫ്സിന ഫാസില്‍, ഹൈറു റസാഖ്, വഹീദ ഹനീഫ, ഫസീല റാഫി, ഫിദ ഷമീം, ഹനീസ, ഹമീദ, സല്‍മ അസ്ഫര്‍, ഫസീല എന്നിവര്‍ വിവിധ പരിപാടികള്‍ ഏകോപിപ്പിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.