സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

ന്യൂഡല്‍ഹി: 2025 ലെ ദേശീയകായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികളായ വി. മുഹമ്മദ് അജ്മല്‍, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരം. കേന്ദ്ര യുവജനക്ഷേമകായിക മന്ത്രാലയമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മലയാളികളായ പാലക്കാട് സ്വദേശി സ്പ്രിന്റര്‍ വി. മുഹമ്മദ് അജ്മല്‍, ബാഡ്മിന്റണ്‍ താരമായ കണ്ണൂര്‍ സ്വദേശിനി ട്രീസ ജോളി എന്നിവര്‍ അര്‍ജുന പുരസ്കാരങ്ങള്‍ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിന് ശങ്കര്‍, ഗായത്രി ഗോപി ചന്ദ് എന്നിവര്‍ക്കുമുണ്ട് അര്‍ജുന പുരസ്കാരം. ആകെ 17 പേരാണ് അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. പര്‍വീര്‍ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാല്‍ യാദവ് (ബോക്സിംഗ്), നെഹ് നന്ദകുമാര്‍ ചവാന് (ഷൂട്ടിംഗ്) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം. എന്നാല്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്കാരം ആരും അര്‍ഹനായില്ല. സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സെലക്ഷന് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.