`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

തൃശൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു തുടര്‍ഭരണം ഡിവൈഎഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിച്ചതായി സംഘടനയുടെ സമ്മേളന റിപ്പോര്‍ട്ട്. സംഘടനയുടെ പ്രവര്‍ത്തനം ശിഥിലീകരിക്കപ്പെട്ടു. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മടങ്ങി വരണം എന്നും റിപ്പോര്‍ട്ടിലുണ്ട്. സിജെപി മുന്നേറ്റം മാതൃകയാക്കണമെന്നും പരാമര്‍ശം. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി. കീഴ്ഘടകങ്ങള്‍ക്ക് തനത് ക്യാമ്പയിന് ഏറ്റെടുക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് യുവാക്കളെ സംഘടനയോട് അടുപ്പിക്കാനുള്ള ശ്രമമുണ്ടാകണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാത്തത് തെരഞ്ഞെടുപ്പ് തോല്‍വിക്കിടയാക്കി. സിജെപി മുന്നേറ്റം മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ റീജണല്‍ തീയറ്ററിലെ പുഷ്പന് നഗറില്‍ നടന് പ്രകാശ്രാജ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സമ്മേളനത്തിന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.