രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ആലപ്പുഴ: കുടുംബശ്രീ വിപണന മേളയില്‍ പരവതാനി വിരിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കാറില്‍ നിന്നും ഇറങ്ങിയില്ലെന്ന വാര്‍ത്ത കെട്ടച്ചമച്ചതാണെന്ന് മന്ത്രി കെഎം ഷാജി. അങ്ങനെ ഒരു സംഭവം ഓര്മ പോലുമില്ല. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടന്‍ തന്നെ താന്‍ നേരെ വേദിയിലേക്ക് കയറുകയായിരുന്നു. വഴിയില്‍ കാര്‍പ്പറ്റ് വിരിച്ചത് ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. താന്‍ മണ്ണില്‍ ചവിട്ടി വളര്‍ന്നതാണെന്നും ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴ ബീച്ചില്‍ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയില്‍ പരവതാനി വിരിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കാറില്‍ നിന്നിറങ്ങിയില്ലെന്നായിരുന്നു വാര്‍ത്ത. കില, ക്ലീന്‍ കേരള, കുടുംബശ്രീ തുടങ്ങിയ എല്‍എസ്ജിഡി മിഷനുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങി പാര്‍ട്ടിയുടെ താല്പര്യത്തിനായി മാത്രം ജോലി ചെയ്യുന്ന അനവധി ആളുകളുണ്ട്. ഇത്തരം പോസ്റ്റുകളില്‍ നിന്ന് ആളുകളെ മാറ്റി വേറെയാളുകളെ പ്രതിഷ്ഠിക്കുകയല്ല, മറിച്ച് സര്‍ക്കാരിന്റെ പൊതുസ്വത്ത് കട്ടുമുടിക്കുന്ന ഈ സിപിഐഎം ലോബികളെ പൂര്‍ണമായി ഡെമോളിഷ് ചെയ്യുകയാണ് തന്റെ ലക്ഷ്യം. താന്‍ മന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിക്കുന്നതിനോ മന്ത്രിമാരുടെ പ്രസംഗങ്ങളില്‍ ആളെ കൂട്ടുന്നതിനോ കുടുംബശ്രീ വോളണ്ടിയര്‍മാരെ ഉപയോഗിക്കുന്ന പാര്‍ട്ടി സിസ്റ്റം പൊളിക്കുക എന്നതും കുടുംബശ്രീയെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് കൊണ്ടുവരിക എന്നതും സര്‍ക്കാരിന്റെ നിര്‍ബന്ധപൂര്‍വമുള്ള ലക്ഷ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.