അമേരിക്കന്‍ ആക്രമണ ഭീഷണി: ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാന്; എന്തിനും തയാറായിരിക്കാന്‍ നിര്‍ദേശം

ദുബൈ: യുഎഇയുടെ പുരാതന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം പകരുന്ന കണ്ടെത്തലുകള്‍, യുഎഇയുടെ പ്രാചീന ജീവിതം കൂടുതല്‍ വെളിപ്പെടുത്തുന്നു. 60,000 വര്‍ഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകളാണ് ഷാര്‍ജയിലെ ജബല്‍ അല്ബുഹൈസില് ആര്‍ക്കിയോളജി വിഭാഗം കണ്ടെത്തിയിരിക്കുന്നത്. യുഎഇയില്‍ 2026ല്‍ നടന്ന പുരാവസ്തു ഗവേഷണങ്ങള്‍ രാജ്യത്തിന്റെ പുരാതന മനുഷ്യവാസം, കുടിയേറ്റം, വ്യാപാരം, ജീവിതരീതി എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഷാര്‍ജയിലെ ജബല്‍ അല്‍ ബുഹൈസ് മേഖലയില്‍ 60,000 മുതല്‍ 16,000 വര്‍ഷം മുമ്പ് വരെ വിവിധ കാലഘട്ടങ്ങളില്‍ മനുഷ്യര്‍ താമസിച്ചിരുന്നതിന്റെ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും കടുത്ത വരള്‍ച്ചയും അതിജീവിച്ച പ്രാചീന മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും.
ജബല്‍ ബുഹൈസ് ഷാര്‍ജയിലെ പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ്. ഷാര്‍ജ എമിറേറ്റിന്റെ മധ്യപ്രദേശത്ത് മദാം പട്ടണത്തിന് സമീപമുള്ള വിശാലമായ പാറപ്രദേശവും അതിനോട് ചേര്‍ന്നുള്ള പ്രധാന പുരാവസ്തു കേന്ദ്രവുമാണ്. ഷാര്‍ജ നഗരത്തില്‍ നിന്ന് ഏകദേശം 48 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പുരാവസ്തു മേഖലയില്‍ നിയോളിത്തിക്, വെങ്കലയുഗം, ഇരുമ്പുയുഗം, ഹെല്ലനിസ്റ്റിക് കാലഘട്ടം എന്നിവയിലേക്കു നീളുന്ന നിരവധി ശവകുടീരങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും അതായത് ഏകദേശം 7,000 വര്‍ഷത്തിലേറെ മുമ്പ്, ഇവിടെ മനുഷ്യരെ സംസ്കരിച്ചിരുന്നതിന്റെ തെളിവുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 340 മീറ്റര്‍ ഉയരമുള്ള ചുണ്ണാമ്പുകല്ല് പാറക്കെട്ടാണ് ജബല്‍ ബുഹൈസിന്റെ പ്രധാന ഭൂപ്രകൃതി. റേഡിയോമെട്രിക് പരിശോധനയിലൂടെ കാലപ്പഴക്കം സ്ഥിരീകരിച്ച ഏറ്റവും പഴയ ഉള്‍നാടന്‍ ശവസംസ്കാര കേന്ദ്രം എന്ന പ്രത്യേകതയുണ്ട്. വിവിധ കാലഘട്ടങ്ങളിലെ ശവകുടീരങ്ങള്‍ ഒരേ പ്രദേശത്ത് കണ്ടെത്തിയതിനാല്‍ യുഎഇയിലെ മനുഷ്യവാസത്തിന്റെ ദീര്‍ഘമായ തുടര്‍ച്ച പഠിക്കാന്‍ ഇത് സഹായിക്കുന്നു. സമീപത്തുള്ള മലീഹ ഉള്‍പ്പെടെയുള്ള പുരാവസ്തു കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഷാര്‍ജയുടെ പുരാതന ചരിത്രം മനസ്സിലാക്കുന്നതില്‍ നിര്‍ണായകമാണ്.