മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍

ദുബൈ: ബയോമെട്രിക് വിവരങ്ങള്‍ ആവശ്യപ്പെടുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്കി. വിസ റെഗുലറൈസേഷന്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, എക്സിറ്റ് പെര്‍മിറ്റ്, എമിറേറ്റ്സ് ഐഡി, ജോലി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഇന്ത്യക്കാരെ സമീപിക്കുന്നത്. പ്രത്യേകിച്ച് ബ്ലൂ കോളര്‍ തൊഴിലാളികളെയാണ് ഇത്തരം വ്യാജ ഏജന്റുമാര്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഇത്തരക്കാര്‍ പാസ്പോര്‍ട്ടും, മുഖം, കണ്ണ്, വിരലടയാളവും ആവശ്യപ്പെടും. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാനെന്ന പേരിലാണ് ഇതെല്ലാം ആവശ്യപ്പെടുക. പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി, മുഖത്തിന്റെ സ്കാന്‍, കണ്ണിന്റെ സ്കാന്‍, വിരലടയാളം,
മറ്റ് വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കും. പിന്നീട് ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും വായ്പകള്‍ എടുക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നേടാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. ഇതിന്റെ പേരില്‍ ഇരകള്‍ അറിയാതെ നടത്തിയ ഇടപാടുകളുടെ സാമ്പത്തിക ബാധ്യത പോലും അവരുടെ മേല്‍ വരാം. പിഴ, യാത്രാവിലക്ക്, ചില സാഹചര്യങ്ങളില്‍ തടവ് വരെ നേരിടേണ്ടിവരാമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം സേവനങ്ങള്‍ക്ക് ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍ ഔദ്യോഗിക യുഎഇ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കൗണ്ടറുകളിലും മാത്രമേ നല്‍കാവൂ. അതേസമയം പാസ്പോര്‍ട്ടോ എമര്‍ജെന്‍സി സര്‍ട്ടിഫിക്കേറ്റോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റോ അബുദാബിയിലെ ഇന്ത്യന്‍ എംബസിയോ വിരലടയാളം, മുഖം, കണ്ണ് എന്നിവയുടെ സ്കാന്‍ ആവശ്യപ്പെടുന്നില്ല. അതിനാല്‍ എംബസിയുടെ പേരില്‍ ഇത്തരം ബയോമെട്രിക് വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിയും ഏജന്റും തട്ടിപ്പുകാരനാണെന്ന് കണക്കാക്കി ഒഴിവാക്കണം.
സംശയാസ്പദമായ ഏജന്റുമാരെക്കുറിച്ചോ ബയോമെട്രിക് വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ചോ സ്ഥിരീകരിക്കാനും സഹായം തേടാനും ഇന്ത്യന്‍ പൗരന്മാര്ക്ക് Pravasi Bharatiya Sahayta Kendra (PBSK) യുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ: 80046342, വാട്സാപ്പ്് 00971 543090571, ഇമെയില്‍- pbsk.dubai@mea.gov.in