ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

ന്യൂഡല്‍ഹി: പെന്ഗ്വിന് പിന്മാറിയതോടെ സോണിയാ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഹാര്‍പര്‍ കോളിന്‍സ്. നേരത്തെ സോണിയാ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കരാറിലേര്പ്പെട്ടിരുന്ന പ്രമുഖ പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് പിന്നീട് പിന്മാറുകയായിരുന്നു. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന പുസ്തകത്തിന് ‘ബിലോങ്ങിങ് എന്നാണ് പേരിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ അനുഭവങ്ങളും തുറന്നുകാട്ടുന്ന പുസ്തകം എന്ന നിലയില്‍ വലിയ കാത്തിരിപ്പാണ് രാഷ്ട്രീയ വൃത്തങ്ങളിലുള്ളത്.
അതേ സമയം, പെന്‍ഗ്വിന്റെ പിന്മാറ്റം വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ഇതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. പുസ്തകത്തില്‍ നിന്ന് ഏതെങ്കിലും ഭാഗം മാറ്റാന്‍ ബാഹ്യ സമ്മര്‍ദ്ദം ഇല്ലായിരുന്നുവെന്ന് പെന്ഗ്വിന് ഹൗസ് വ്യക്തമാക്കി. കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി ചര്‍ച്ചകള്‍ നടത്തിയത്. അഭിഭാഷകരുടെ നിര്‍ദ്ദേശങ്ങളെ ഒടുവില്‍ സോണിയ ഗാന്ധി എതിര്‍ക്കുകയായിരുന്നുവെന്ന് പെന്ഗ്വിന് ഹൗസ് പറയുന്നു. ഗല്‍വാന്‍ സംഘര്‍ഷം, മോദിയുടെ ചില ഭരണവിഷയങ്ങള്‍, ആര്‍എസ്എസിനെ കുറിച്ചുള്ള പരാമര്‍ശം എന്നിവയില്‍ അഭിഭാഷകര്‍ എതിര്‍പ്പ് ഉന്നയിച്ചു എന്നാണ് സൂചന. ഇന്ത്യയിലെ കലാപങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും കുറിച്ചുള്ള ഭാഗങ്ങളിലും തിരുത്തല്‍ നിര്‍ദ്ദേശിച്ചു എന്നും സൂചനയുണ്ട്.
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ മാറ്റാന്‍ പ്രസാധകര് നിര്‍ദേശിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആര്‍എസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങള്‍ മാറ്റാന്‍ പെന്ഗ്വിന് നിര്‍ദേശം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിര്‍ദേശിച്ചുവെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ പെന്ഗ്വിന് പിന്മാറുകയായിരുന്നു. നവംബറില്‍ പുസ്തകം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു