യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: ശുദ്ധവായു ഉറപ്പാക്കുന്നതിനൊപ്പം കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് രാജ്യാന്തര സമൂഹം കൂടുതല്‍ സഹകരണവും പ്രായോഗിക പരിഹാരങ്ങളും സ്വീകരിക്കണമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാനപരിസ്ഥിതി മന്ത്രി ഡോ. അമ്ന ബിന്ത് അബ്ദുല്ല അല്‍ ദഹക് പറഞ്ഞു. സെപ്റ്റംബര്‍ 7ന് ആചരിക്കുന്ന ഏഴാമത് അന്താരാഷ്ട്ര ശുദ്ധവായു ദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. ശുദ്ധവായു ഒരു പരിസ്ഥിതി ലക്ഷ്യം മാത്രമല്ലെന്നും സമൂഹത്തിലേക്കും ശക്തമായ സമ്പദ്വ്യവസ്ഥയിലേക്കും പങ്കിട്ട സമൃദ്ധിയിലേക്കുമുള്ള നിക്ഷേപമാണെന്നും അവര്‍ വ്യക്തമാക്കി.
വായുമലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഒരേ ഉറവിടങ്ങളാണുള്ളതെന്നും അതിനാല്‍ ഏകോപിതമായ നടപടികളിലൂടെ കാലാവസ്ഥാ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഒരേസമയം നേട്ടമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് യുഎഇ ദേശീയ മുന്‍ഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നേതൃ ദര്‍ശനത്തിന് കീഴില്‍ National Air Qualtiy Agenda 2031 നടപ്പാക്കുന്നുണ്ട്. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും ഏകോപിപ്പിച്ച് നിരീക്ഷണം, മലിനീകരണം കുറയ്ക്കല്‍, മാനേജ്മെന്റ് എന്നീ മൂന്ന് പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുറത്തെ വായുവിനൊപ്പം ഇന്‍ഡോര്‍ വായുഗുണനിലവാരം, പരിസര ദുര്‍ഗന്ധം, പരിസര ശബ്ദം എന്നിവയും പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഫെഡറല്‍ പരിസ്ഥിതി നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും പിന്തുണ നല്‍കുന്നുണ്ട്.
യുഎഇയുടെ National Air Qualtiy Platform രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വായുഗുണനിലവാരം തത്സമയം നിരീക്ഷിക്കാന്‍ സഹായിക്കുന്നു.
വായുമലിനീകരണത്തിന് കാരണമാകുന്ന പ്രധാന മലിനീകരണ ഘടകങ്ങളെയും ഹരിതഗൃഹ വാതകങ്ങളെയും ഉള്‍പ്പെടുത്തി Monitoring, Reporting and Verification (MRV) സംവിധാനം യുഎഇ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഏകീകൃത ഡിജിറ്റല്‍ സംവിധാനമാണിത്. മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ തിരിച്ചറിയാനും സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്താനും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന മേഖലകളിലേക്ക് മലിനീകരണം കുറക്കാനുള്ള നടപടികള്‍ കേന്ദ്രീകരിക്കാനും ഇത് സഹായിക്കും. വായുഗുണനിലവാരം മുന്‍കൂട്ടി കണ്ടെത്തി മലിനീകരണ സാധ്യതകള്‍ സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്കുന്നതിനുമുള്ള സംവിധാനങ്ങളുടെ വികസനവും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു