യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ വിതരണ കേന്ദ്രം സന്ദര്‍ശിച്ചു. മേഖലയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വെയര്ഹൗസുകളിലൊന്നായ 1,45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും യുഎഇയിലും ജിസിസിയിലും ആസ്റ്റര്‍ ശൃംഖലയിലൂടെ നല്കുന്ന സേവനങ്ങളും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പനും ഗ്രൂപ്പ് സിഇഒ അലീഷ മൂപ്പനും ശൈഖ് ഹംദാനെ ധരിപ്പിച്ചു. ആരോഗ്യരംഗത്ത് കാര്യക്ഷമവും വിശ്വസനീയവുമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്വകാര്യ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ജനങ്ങളുടെ മരുന്ന്, മെഡിക്കല്‍ ഉപകരണ ആവശ്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിറവേറ്റുന്നതിന് പൊതുമേഖലയും സ്വകാര്യ മേഖലയുമായുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിതരണ കേന്ദ്രത്തിലെ നൂതന സംവിധാനങ്ങള്‍ മരുന്നുകളുടെ വിതരണം കൂടുതല്‍ വേഗത്തിലും കൃത്യതയിലും നടത്താന്‍ സഹായിക്കുന്നതിനെ ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആസ്റ്റര്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.
ആസ്റ്ററിന്റെ യുഎഇ ശൃംഖലയിലെ 350 ഫാര്‍മസികള്‍, 120 മെഡിക്കല്‍ ക്ലിനിക്കുകള്‍, 15 ആശുപത്രികള്‍ എന്നിവയിലേക്ക് വിതരണ കേന്ദ്രം പ്രതിദിനം ഏകദേശം 75,000 ഇടപാടുകള്‍** കൈകാര്യം ചെയ്യുന്നു. സന്ദര്‍ശനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലമ, ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി, ടെകോം ഗ്രൂപ്പ് ചെയര്മാന് മാലെക് അല്‍ മാലെക് എന്നിവരും പങ്കെടുത്തു.
യുഎഇയിലെ ആസ്റ്റര്‍ ക്ലിനിക്കുകളുടെ എണ്ണം നിലവിലെ 85ല്‍ നിന്ന് 2030ഓടെ 100 ലേറെയാക്കാനാണ് പദ്ധതി. ഇതിനായി പുതിയ ക്ലിനിക്കുകളും നിലവിലുള്ളവയുടെ വിപുലീകരണവും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വിപുലീകരണത്തോടെ യുഎഇയിലെ ആസ്റ്റര്‍ ജീവനക്കാരുടെ എണ്ണം 4,100 ആയി ഉയരും. പദ്ധതിക്കായി 100 ദശലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കേന്ദ്രങ്ങളില്‍ സ്പെഷ്യാലിറ്റി സെന്ററുകള്‍, മെച്ചപ്പെടുത്തിയ ഇന്ക്ലിനിക് ഡയഗ്നോസ്റ്റിക്സ്, myAster വഴിയുള്ള ഡിജിറ്റല്സ്മാര്ട്ട് ഹെല്‍ത്ത് സേവനങ്ങള്‍, ഹോം കെയര്‍, വ്യക്തിഗത പരിചരണ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. യുഎഇയില്‍ ലോകോത്തര ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിനും ആരോഗ്യരംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുമായി 100 കോടി ദിര്‍ഹത്തിന്റെ വിവിധ പദ്ധതികള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.