ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തില്‍ ശാസന. ഗോവിന്ദന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ശാസന. സംസ്ഥാന സെക്രട്ടറിക്കെതിരേ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് അപൂര്‍വമാണ്. പിണറായി വിജയന് മോശം ശൈലിയാണെന്നും തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്നും നിര്‍ദേശം നല്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. മൂന്ന് തിരഞ്ഞെടുപ്പിലും ദയനീയ പരാജയമായിരുന്നു സിപിഎമ്മിന്റേത്. ഇത് യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സംഘടനാതലത്തില്‍ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകള്‍ പ്രതിരോധത്തിലാക്കിയെന്നും വിമര്‍ശനങ്ങളുയര്‍ന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. മാധ്യമങ്ങളെയും ജനങ്ങളേയും കൈകാര്യംചെയ്യുന്ന കാര്യത്തില്‍ പല വീഴ്ചകളും ഉണ്ടായെന്നും വിശാല യോഗത്തില്‍ വിമര്‍ശനമുണ്ടായി.
എം.എ. ബേബിയുടെ പ്രസംഗത്തിലാണ് ഗോവിന്ദന് എതിരായ നടപടി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സെക്രട്ടറിക്ക് വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വമുണ്ടെന്നും എം.എ ബേബി പറഞ്ഞു.
പി.ജയരാജനേയും വി. ശിവന്‍കുട്ടിയേയും എം.ബി. രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും ഉള്‍പ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു. തോമസ് ഐസക്കിനേയും ടി.പി. രാമകൃഷ്ണനേയും ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയില്‍ ഒന്‍പത് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ നടപടി നേരിട്ട് പുറത്തായിരുന്ന സൂസന്, ജെയ്ക്ക് സി. തോമസ്, എം. വിജിന്, ആദര്‍ശ് സജി, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, എന്‍. സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസഹാക് എന്നിവരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയില്‍ ഏറ്റവും കൂടുതല്‍ വിരമര്‍ശനമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റിന്റെ ദൗര്‍ബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു