ഇന്ത്യയെ 4-0ന് തോല്‍പ്പിച്ച് ബ്രസീല്‍; കൊല്‍ക്കത്തയിലെ ചരിത്ര മത്സരത്തില്‍ ഇന്ത്യ പൊരുതി

ദുബൈ: ദുബൈ പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ‘പ്രൗഡ് ഓഫ് ദി യുഎഇ’ സൈക്ലിങ് റേസ് ഒക്ടോബര്‍ 4 ഞായറാഴ്ച നടക്കും. നാദ് അല്‍ ഷെബ സെന്ററില്‍ നിന്ന് രാവിലെ 6ന് ആരംഭിക്കുന്ന മത്സരത്തില്‍ സൈക്ലിസ്റ്റുകള്‍ 80 കിലോമീറ്റര്‍ ദൂരം പിന്നിടും. യുഎഇ സൈക്ലിങ് ഫെഡറേഷന്, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കായി ആകെ 1.40 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തുക ഒരുക്കിയിട്ടുണ്ട്.
യുഎഇയോടുള്ള അഭിമാനവും രാജ്യസ്നേഹവും പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന കായികദേശീയ പരിപാടികളുടെ ഭാഗമായാണ് റേസ് സംഘടിപ്പിക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. കായികം ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷ, സന്തോഷം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്താനും ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.