ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നറിയിച്ച് വ്യാജ ഫോണ്‍ കോള്‍ വഴി തട്ടിയത് 11.9 മില്യണ്‍ ദിര്‍ഹം; രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് പീച്ചാണിപ്പറമ്പ് തിരുത്തില്‍ കുളത്തിന്റെ ഉദ്ഘാടനം മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി നിര്‍വഹിച്ചത് ഗ്രാമപഞ്ചായത്ത് അംഗം ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിട്ട്. കുളത്തില്‍നിന്ന് കയറിയ ഷബീറും വെറുതെ നിന്നില്ല. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ചുറ്റുമുണ്ടായിരുന്ന കുട്ടികളും കൂട്ടത്തോടെ കുളത്തിലേക്ക് ചാടി. എല്ലാവരും സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്തതോടെ ചടങ്ങ് ഗംഭീരമായി. വിഡിയോ സമൂഹമാധ്യമത്തില്‍ തരംഗവുമായി. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയത്.
വ്യത്യസ്തമായ കുളം ഉദ്ഘാടനത്തെക്കുറിച്ച് എംഎല്‍എ മഞ്ഞളാം കുഴി അലി സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ:
ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേര്‍ത്തുപിടിക്കും, ചിലപ്പോള്‍ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോള്‍ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും. ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തില്കുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു. പ്രദേശവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. നാടിന്റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോര്‍ക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.