ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നറിയിച്ച് വ്യാജ ഫോണ്‍ കോള്‍ വഴി തട്ടിയത് 11.9 മില്യണ്‍ ദിര്‍ഹം; രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. ആകാശ വാണി പരിസരത്തു നിന്നാണ് വന്‍ പോലീസ് സംഘം രാഹുല്‍ ഗാന്ധിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരേയും കസ്റ്റഡിയിലെടുത്തു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് ആകാശവാണി ഓഫിസിന് സമീപത്ത് പോലീസ് തടഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ദേശീയ പതാക വീശിക്കൊണ്ടായിരുന്നു പ്രതിഷേധം. സംഘര്‍ഷം ഉടലെടുത്തതോടെ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ബസില്‍ കയറ്റുകയായിരുന്നു. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രാഹുലും പ്രിയങ്കയും ആകാശവാണി ഓഫീസിന് സമീപത്തേക്ക് എത്തുകയായിരുന്നു. പിന്നീട് അവിടെയുണ്ടായിരുന്ന ആല്മരത്തിന് ചുവട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. പല തവണ രാഹുലിനെ ഇവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് രാത്രി എട്ട് മണിയോടെ വന്‍ പോലീസ് സന്നാഹം രാഹുലിനേയും മറ്റ് എംപിമാരേയും ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്. ഏഴുമണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി ആല്മരത്തിന് ചുവട്ടില്‍ കുത്തിയിരുന്നത്.
മാര്‍ച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉള്‍പ്പെടെയുള്ള വന്‍ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്.