താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയര്‍വേസ് വിമാനം; അടിയന്തര സന്ദേശം; ലണ്ടനില്‍ തിരിച്ചിറക്കി

അബുദാബി: അബുദാബിയിലെ പ്രമുഖ ദ്വീപുകള്‍ തമ്മിലുള്ള ഗതാഗതം കൂടുതല്‍ എളുപ്പമാക്കുന്ന ബൃഹത്തായ ‘മിഡ്-ഐലന്‍ഡ് പാര്‍ക്ക്വേ’ മെഗാ പ്രോജക്റ്റിന്റെ ഒന്നാം ഘട്ടം 2027ല്‍ പൂര്‍ത്തിയാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാദിയാത്ത് ദ്വീപില്‍ നിന്ന് റീം ദ്വീപിലേക്കും അബുദാബി പ്രധാന ദ്വീപിലേക്കുമുള്ള യാത്രാസമയം ഗണ്യമായി കുറയും. നിലവില്‍ സാദിയാത്ത്, റീം ദ്വീപുകള്‍ക്കിടയിലുള്ള 25 മിനിറ്റ് യാത്രാസമയം പുതിയ പാത തുറക്കുന്നതോടെ കേവലം 10 മിനിറ്റായി ചുരുങ്ങും.
ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി ഏകദേശം 2.85 ബില്യണ്‍ യുഎഇ ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്. സാദിയാത്ത് ഐലന്‍ഡ് ഇന്റര്‍ചേഞ്ചില്‍ നിന്ന് തുടങ്ങി ഉമ്മുല്‍ യീഫിന സെന്‍ട്രല്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന എട്ട് വരി പാതയാണ് നിര്‍മ്മിക്കുന്നത്.
കാല്‍നടയാത്രക്കാര്‍ക്കും സൈക്ലിസ്റ്റുകള്ക്കുമായി പുതിയ ട്രാക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ 14.5 കിലോമീറ്റര്‍ കൂടി പാത നീട്ടി ഉമ്മുല്‍ യീഫിനയില് നിന്ന് സാസ് അല്‍ നഖ്ല്, അല്‍ റാഹ ബീച്ച്, ഖലീഫ സിറ്റി എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കും.
യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ട് മാസത്തിനിടെ 300 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു