താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയര്‍വേസ് വിമാനം; അടിയന്തര സന്ദേശം; ലണ്ടനില്‍ തിരിച്ചിറക്കി

അബുദാബി: യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി രണ്ട് മാസത്തിനിടെ കടത്താന്‍ ശ്രമിച്ച 300 കിലോഗ്രാമിലധികം ലഹരിമരുന്ന് സുരക്ഷാ സേന പിടിച്ചെടുത്തു. ദേശീയ ആന്റി-നാര്‍ക്കോട്ടിക്സ് ഏജന്‍സിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ നീക്കങ്ങളിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യക്കാരായ നിരവധി കടത്തുകാരെ അറസ്റ്റ് ചെയ്തു.
ലഗേജുകളിലും ട്രാന്‍സിറ്റ് കാര്‍ഗോകളിലും ഒളിപ്പിച്ച ലഹരിമരുന്നുകള്‍ കണ്ടെത്താന്‍ കൈകൊണ്ട് തുറന്നു പരിശോധിക്കേണ്ടതില്ലാത്ത അത്യാധുനിക സ്മാര്‍ട്ട് സ്ക്രീനിംഗ് സിസ്റ്റങ്ങളും സെന്‍സറുകളുമാണ് യുഎഇ കസ്റ്റംസ് ഉപയോഗിച്ചത്. സംശയാസ്പദമായ വിമാന റൂട്ടുകള്‍, യാത്രാ വിവരങ്ങള്‍, ചരക്കുകളുടെ ഉറവിടം, ലക്ഷ്യസ്ഥാനം എന്നിവ മുന്‍കൂട്ടി വിശകലനം ചെയ്താണ് സംഘത്തെ വലയിലാക്കിയത്. യു.എ.ഇ വിമാനത്താവളങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവ നിരീക്ഷണത്തിലായിരുന്നു.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ശൃംഖലകളുടെ നീക്കങ്ങളും പരാജയപ്പെടുത്താന്‍ വന്‍ സുരക്ഷാ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് കടത്തിനുള്ള ട്രാന്‍സിറ്റ് കേന്ദ്രമായി യു.എ.ഇയെ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ട് മാസത്തിനിടെ 300 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു