ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ ആക്രമണം; 12 ഇന്ത്യക്കാര്‍ക്ക് പരിക്ക്

മനാമ: സൗദി അറേബ്യയിലെ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്’ വഴിയുള്ള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുകയും ചൊവ്വാഴ്ച രാവിലെയോടെ പ്രതിദിനം 58 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുകയും ചെയ്തതായി സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു.
മനാമയില്‍ നടന്ന മേഡ് ഇന്‍ ജിസിസി 2026 ഫോറം ആന്‍ഡ് എക്സിബിഷന് പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഊര്‍ജ്ജ മന്ത്രി ഈ നിര്‍ണ്ണായക വിവരം വെളിപ്പെടുത്തിയത്. പൈപ്പ്ലൈനിന്റെ പ്രവര്‍ത്തന ശേഷി പ്രതിദിനം 5.8 മില്യണ്‍ ബാരല്‍ എന്ന പൂര്‍ണ്ണ തോതിലേക്ക് തിരികെയെത്തിക്കാന്‍ രാജ്യത്തിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന എണ്ണയുല്‍പ്പാദന കേന്ദ്രങ്ങളെ ചെങ്കടല്‍ തീരത്തുള്ള കയറ്റുമതി ടെര്‍മിനലുകളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളില്‍ ഒന്നാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്. ഹൂതി ആക്രമണത്തെത്തുടര്‍ന്ന് ഈ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനം ഏതാനും ദിവസം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയും പൂര്‍ണതോതിലേക്ക് എത്തിക്കുകയുമായിരുന്നു.