ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നറിയിച്ച് വ്യാജ ഫോണ്‍ കോള്‍ വഴി തട്ടിയത് 11.9 മില്യണ്‍ ദിര്‍ഹം; രണ്ടുപേര്‍ പിടിയില്‍

റിയാദ്: ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് സ്വന്തം തൊഴില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനോടൊപ്പം തന്നെ യോഗ്യരായ കുടുംബാംഗങ്ങളെയും കൊണ്ടുപോകുന്നതിനുള്ള പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ചൊവ്വാഴ്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
വിദേശത്തു നിന്ന് എത്തുന്ന ജോലിക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയവുമായും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും ഏകോപിപ്പിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
പുതിയ ഇളവുകള്‍ പ്രകാരം യോഗ്യരായ ഗൃഹനാഥന്മാര്ക്ക് തങ്ങളുടെ ഭാര്യ/ഭര്‍ത്താവ്, 25 വയസ്സിന് താഴെയുള്ള ആണ്മക്കള്, വിവാഹിതരാകാത്ത പെണ്മക്കള് എന്നിവരെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാം. ആവശ്യമായ എല്ലാ അപേക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍, തൊഴില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന അതേ സമയത്തുതന്നെ കുടുംബാംഗങ്ങള്‍ക്കുള്ള വിസകളും അനുവദിക്കും. കുടുംബാംഗങ്ങള്‍ സൗദി അറേബ്യയില്‍ എത്തിയ ശേഷം രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അവരുടെ റെസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.