യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിന് ശേഷം റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്. 25 ബേസിസ് പോയിന്റ് കൂട്ടി നിരക്ക് 5.50 ശതമാനമായാണ് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കൂടും. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനത്തിലാണ് നിരക്ക് കൂട്ടിയതായി അറിയിച്ചത്.
2025 ല്‍ 125 ബേസിസ് പോയിന്റുകള്‍ നിരക്കുകള്‍ കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാല് പോളിസി മീറ്റിംഗുകളില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും സെന്‍ട്രല്‍ ബാങ്ക് പണ നിയന്ത്രണത്തിലേക്ക് മാറുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ആര്‍ബിഐ എംപിസി യോഗം ചേര്‍ന്നത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വര്‍ധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചന. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുള്ള ക്രൂഡോയില്‍ വിലവര്‍ധന, കുറയുന്ന കാര്ഷികോല്പാദനം, രൂപയുടെ മൂല്യതകര്‍ച്ച എന്നിവ കാരണം രാജ്യത്തെ പണപ്പെരുപ്പം സഹനപരിധിയായ 4 ശതമാനത്തിലുമുയര്ന്നതോടെയാണ് ആര് ബി ഐ ഇടപെടല്‍.
അതേ സമയം, ബാങ്കുകളില്‍ സ്ഥിര നിക്ഷേപമുളളവര്‍ക്കും പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നവര്ക്കും നിരക്ക് വര്‍ധന നേട്ടമാകും. പലിശനിരക്കുയര്ത്തിയെങ്കിലും ജിഡിപി കുതിക്കുമെന്നാണ് ആര് ബി ഐ അനുമാനം. 7.1 ശതമാനമാണ് ആര്‍ബിഐ കണക്കാക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക്. ലോകബാങ്കും ഇതേ വളര്‍ച്ച നിരക്ക് പ്രവചിച്ചിരുന്നു.