യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ക്രാമറ്റോര്‍സ്ക് (യുക്രെയ്ന്): കിഴക്കന്‍ യുക്രെയ്നിലെ പ്രധാന നഗരമായ ക്രാമറ്റോര്‍സ്കില്‍ രണ്ട് യാത്രാ ബസുകള്‍ക്ക് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 33 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. സാധാരണക്കാരായ യാത്രക്കാര്‍ സഞ്ചരിച്ച ബസുകള്‍ ലക്ഷ്യമിട്ട് പരമാവധി ആളുകളെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ദൊണെട്സ്ക് റീജിയണല്‍ തലവന്‍ വാദിം ഫിലാഷ്കിന്‍ ആരോപിച്ചു. ആക്രമണത്തിന് ഇരയായ ബസുകളുടെയും റോഡില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ക്രാമറ്റോര്‍സ്ക്, സ്ലോവ്യാന്‍സ്ക് നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് റഷ്യന്‍ സേന. റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വ്യോമാക്രമണങ്ങളില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കിയേവിന് കിഴക്കന്‍ മേഖലയായ പ്രിലൂക്കിയില് അഞ്ചുനില പാര്‍പ്പിട സമുച്ചയം ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് കുട്ടികള്‍ക്ക് ഒരു വയസ്സ് മാത്രമായിരുന്നു പ്രായം.
പോരാട്ട മേഖലകളിലൊന്നായ ദൊണെട്സ്കില് നിന്ന് ജനങ്ങള്‍ സുരക്ഷിത മേഖലകളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ ക്രാമറ്റോര്‍സ്കിലും സമീപ നഗരങ്ങളിലും പൊതുഗതാഗത സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ലുഹാന്‍സ്ക് പ്രവിശ്യ ഏതാണ്ട് പൂര്‍ണ്ണമായി പിടിച്ചെടുത്ത റഷ്യന്‍ സേനയ്ക്ക് ഇനി ദൊണെട്സ്ക് മേഖലയുടെ 20 ശതമാനത്തോളം ഭാഗം കൂടി കൈവശപ്പെടുത്താനുണ്ട്. ഇതിനായി തലസ്ഥാനമായ കിയേവിലേക്ക് ഉള്‍പ്പെടെ ദിനംപ്രതി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. ആക്രമണത്തെക്കുറിച്ച് മോസ്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.