യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

കോഴിക്കോട്: സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറം ജില്ലയെ അവഹേളിക്കുന്നതാണെന്ന് സമസ്ത മുശാവറ യോഗത്തില്‍ പ്രമേയം. മതസൗഹാര്‍ദത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട ജില്ലയാണ് മലപ്പുറം. നന്ദകുമാറിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാനും അകല്‍ച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂവെന്നും യോഗം വിലയിരുത്തി.
വോട്ടര്‍ പട്ടികയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും സമസ്ത യോഗം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറാന്‍ പാടില്ലെന്ന് സമസ്ത ഓര്‍മിപ്പിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് എന്നായിരുന്നു സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, കെ.കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വേദിയിലിരിക്കെയാണ് മുന്‍ എംഎല്‍എയുടെ പരാമര്‍ശം. വിവാദമായതോടെ വിശദീകരണവുമായി നന്ദകുമാര്‍ രംഗത്തുവന്നിരുന്നു. ജില്ലയെ വര്‍ഗീയവാദികളുടെ കൂടാക്കാന്‍ അനുവദിക്കില്ലെന്ന ആശയമാണ് ഉദ്ദേശിച്ചതെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.