യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി സൗദി സഖ്യസേന. യമനിലുടനീളമുള്ള ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. സിവിലിയന്മാര്ക്കും സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും സഖ്യസേന വ്യക്തമാക്കി.
യമനിലെ സാദ, അല്‍-ഹുദൈദ, അല്‍-ജൗഫ്, മആരിബ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ ഹൂതി സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സഖ്യസേനയുടെ സംയുക്ത സേന ശക്തമായ തിരിച്ചടി നടത്തിയത്. സാദയിലെ മലനിരകളില്‍ സ്ഥിതി ചെയ്തിരുന്ന 11 ബാലസ്റ്റിക് മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ആയുധപ്പുരകള്‍, എന്നിവ ആക്രമണത്തില്‍ പൂര്‍ണ്ണമായി നശിച്ചുവെന്ന് സഖ്യസേന അറിയിച്ചു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഈ നടപടി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് ആക്രമണങ്ങളില്‍ 3 പേര് കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബഹയില്‍ മൊറോക്കന്‍, അല്‍ജീരിയന്‍ വനിതകളും റിയാദില്‍ സുഡാന് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.
കൂടാതെ, ബുധനാഴ്ച റിയാദിലേക്ക് ഹൂതികള്‍ വിക്ഷേപിച്ച ബാലസ്റ്റിക് മിസൈല്‍ സഖ്യസേന വിജയകരമായി തടഞ്ഞു തകര്‍ത്തു. ഈ മിസൈല്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ലോഞ്ചര്‍, സനയില്‍ വെച്ച് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുമ്പായി സഖ്യസേന തകര്‍ത്തതായും വക്താവ് വ്യക്തമാക്കി.