യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് അന്യായമായി പേരുകള്‍ വെട്ടിമാറ്റപ്പെട്ടവര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ കോക്ക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ച ജനകീയ ട്രിബ്യൂണല്‍ (പീപ്പിള്‍സ് ട്രിബ്യൂണല്‍) ആരംഭിച്ചു. നടന് പ്രകാശ് രാജ്, യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എന്നിവര്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്ക് ഒപ്പം വേദിയിലെത്തി.
എസ്ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ‘ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള് എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്”- പ്രകാശ് രാജ് പറഞ്ഞു. ‘എന്തിനാണ് വോട്ട് മോഷണം നടക്കുന്നതെന്ന് അഭിജീത് ദീപ്കെ ചോദിച്ചു. 2024ല്‍ ബിജെപിയും പ്രതിപക്ഷവും തമ്മില്‍ 2 ശതമാനം വോട്ട് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിജീത് പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അവര്‍ രാജ്യത്തുടനീളം 30 കോടി വോട്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണ്. നരേന്ദ്ര മോദിക്ക് അധികാരമുണ്ടാകാം, പക്ഷേ ഞങ്ങള്‍ക്ക് തെരുവുകളുണ്ട്. ഞങ്ങള്‍ ഇവിടെ നിന്ന് ഞങ്ങളുടെ അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ട്രൈബ്യൂണലിന് ശേഷം ‘ചെരുപ്പ് പ്രതിഷേധവും’ നടക്കും. ഒക്ടോബര്‍ മൂന്നിന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഡല്‍ഹി പോലീസില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി ആരോപിച്ച മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിക്കുന്നത്.