യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ദുബൈ: യുഎഇയിലെ പ്രമുഖ വിനോദ-സാംസ്കാരിക കേന്ദ്രമായ ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ സീസണിലും പ്രവേശന ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ലാതെ മുന്‍ വര്‍ഷത്തെ നിരക്കുകള്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഒക്ടോബര്‍ 14 മുതലാണ് പ്രവേശനം ആരംഭിക്കുന്നത്.
ടിക്കറ്റ് നിരക്കുകള്‍ പ്രവൃത്തിദിനങ്ങളില്‍ 25 ദിര്‍ഹം (തിങ്കള്‍ മുതല്‍ വ്യാഴം വരെ). വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും 30 ദിര്‍ഹം (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും). പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയോ നേരിട്ട് വിമാനത്താവളം/പാര്‍ക്ക് കവാടങ്ങളിലുള്ള ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ വാങ്ങാവുന്നതാണ്.
കൂടാതെ പ്രത്യേക ആനുകൂല്യങ്ങളും മുന്‍ഗണനാ പാര്‍ക്കിംഗും ഉള്‍പ്പെടുന്ന വിഐപി പാക്കുകള്‍ 1,890 ദിര്‍ഹം മുതല്‍ 7,900 ദിര്‍ഹം വരെ നിരക്കില്‍ ലഭ്യമാണ്. 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സും അതിനുമുകളിലുമുള്ളവര്ക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിനോദങ്ങളും പുതിയ രാജ്യങ്ങളുടെ പവലിയനുകളും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും ഒരുക്കിക്കൊണ്ടാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് 31-ാം സീസണിനായി ഒരുങ്ങുന്നത്.