പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റോബോര്ട്ട് പിടിയില്: രണ്ട് പേര്ക്കെതിരെ കേസ്

ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് വന് പ്രതിഷേധ മാര്ച്ച് നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. വിദ്യാര്ഥി നേതാവ് നേഹ ബോറയും സമരത്തിന് നേതൃത്വം നല്കുന്നുണ്ട്. ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കള് സമരത്തില് പങ്കെടുക്കുന്നുണ്ട്.
കോണ്ഗ്രസ് ‘ചലോ ദില്ലി – ജനാധിപത്യത്തിനായുള്ള മാര്ച്ച്’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മാര്ച്ചില് പങ്കെടുക്കാന് ഡല്ഹിയുടെ വിവിധ ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. മാര്ച്ചിനെ തുടര്ന്ന് ഡല്ഹിയില് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊണാട്ട് പ്ലേസിനും മാണ്ഡി ഹൗസിനും ഇടയിലുള്ള റോഡുകള് പൂര്ണ്ണമായും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു.
നേരത്തെ സമരത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എന്നാല് ഇത്രയും ജനക്കൂട്ടം എത്തിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പോലീസ്. രാഹുല് ഗാന്ധി, പ്രിയങ്ക എന്നിവരുള്പ്പെടെയുള്ളവര് തുറന്ന വാഹനത്തിലാണുള്ളത്. ജനക്കൂട്ടം നിമിത്തം ഇഴഞ്ഞാണ് മാര്ച്ച് നീങ്ങുന്നത്.