റിയാദ് വിമാനത്താവളത്തിലെ ആക്രമണം; പരിക്കേറ്റവരില് പാലക്കാട് സ്വദേശിയും; അപകടം നാട്ടിലേക്ക് മടങ്ങാനിരിക്കെ

ദുബൈ: ബുധനാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില് 50 കിലോമീറ്റര് വേഗതയില് കാറ്റും പൊടിക്കാറ്റും വീശിയടിച്ചേക്കാം. വാരാന്ത്യം വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്സിഎം) അറിയിച്ചു. ഇന്ന് ഉച്ചയോടെ കിഴക്കന്, തെക്കന് പ്രദേശങ്ങളില് കാര്മേഘങ്ങള് രൂപപ്പെടാന് സാധ്യതയുണ്ട്. ഇത് മഴയ്ക്ക് കാരണമായേക്കും. പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
തെക്ക്-കിഴക്ക് മുതല് വടക്കു-പടിഞ്ഞാറ് ദിശയില് വീശുന്ന കാറ്റിന്റെ വേഗത പൊതുവെ മണിക്കൂറില് 10 മുതല് 25 കിലോമീറ്റര് വരെയായിരിക്കുമെങ്കിലും, മേഘാവൃതമായ അന്തരീക്ഷത്തില് ഇത് മണിക്കൂറില് 50 കിലോമീറ്റര് വരെ ശക്തമായേക്കാം. ഇത് ഉള്പ്രദേശങ്ങളിലും പര്വതമേഖലകളിലും പൊടിപടലങ്ങള് ഉയരാനും കാഴ്ച കുറയാനും കാരണമാകും. തീരദേശങ്ങളില് കാറ്റിന്റെ വേഗത 40 കിലോമീറ്റര് വരെയാകാം.
ഉള്പ്രദേശങ്ങളില് താപനില 42 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാം. രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി അന്തരീക്ഷത്തിലെ ആര്ദ്രത വര്ദ്ധിക്കുമെന്നും ഇത് തീരദേശങ്ങളിലും ഉള്പ്രദേശങ്ങളിലും മൂടല്മഞ്ഞിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.