6G-യിലേക്ക് ചുവടുവെച്ച് യുഎഇ; അപ്ലോഡിംഗ് വേഗത മൂന്നിരട്ടിയാവും

ദുബൈ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഷ്റഫ് നല്ലൂരിന് ദുബൈ കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്കി. കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. അബൂഹയില്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം കണ്ണൂര്‍ ജില്ലാ കെഎംസിസി സെക്രട്ടറി അലി ഉളിയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് പാനേരി അധ്യക്ഷത വഹിച്ചു. എം.കെ അബ്ദുല്‍ ഖാദര്‍, റഹീസ് കാക്കയങ്ങാട്, ഇല്യാസ് ഇരിട്ടി, ഷംസീര്‍ ഒംബാന്, അസ്ലം കാക്കയങ്ങാട്, അന്‍സീര്‍ പ്രസംഗിച്ചു.



