റിയാദ് വിമാനത്താവളത്തിലെ ആക്രമണം; പരിക്കേറ്റവരില് പാലക്കാട് സ്വദേശിയും; അപകടം നാട്ടിലേക്ക് മടങ്ങാനിരിക്കെ

കൊളോണ്: 16-കാരിയായ പെണ്കുട്ടിക്ക് നേരെ റോബോര്ട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തില് ജര്മ്മനിയില് രണ്ട് പേര്ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ചുവപ്പും സ്വര്ണ്ണ നിറവുമുള്ള റോബോര്ട്ടിനെ കൊളോണ് പോലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച അര്ദ്ധരാത്രിയോടെ സിറ്റി സെന്ററിന് സമീപമുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില് പെണ്കുട്ടി സുഹൃത്തുക്കള്ക്കൊപ്പം നില്ക്കുമ്പോഴായിരുന്നു സംഭവം. 3.9 അടി ഉയരമുള്ള റോബോര്ട്ട് പെണ്കുട്ടിയുടെ പിന്നില് നിന്ന് സമീപിക്കുകയും പിന്ഭാഗത്ത് അപമര്യാദയായി സ്പര്ശിക്കുകയുമായിരുന്നു. നിലവിളിച്ച പെണ്കുട്ടി ഉടന് തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് നൊര്ത്ത് റൈന് വെസ്റ്റ്ഫാലിയ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന് എമര്ജന്സി സര്വീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, തൊട്ടടുത്ത ബ്ലോക്കില് വെച്ച് പ്രതികളെ കണ്ടെത്തുകയും ചെയ്തു. റോബോര്ട്ടിന്റെ ഉടമയായ 16-കാരന്, ഒപ്പമുണ്ടായിരുന്ന 19-കാരന് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള് ഇരുവരും സോഷ്യല് മീഡിയയില് ലൈവ് സ്ട്രീം ചെയ്യുകയും കമന്ററി പറയുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്.
ഒരു കാറിന്റെ പിന്ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് റോബോര്ട്ടിനെ പോലീസ് കണ്ടെത്തിയത്. കറുത്ത മീശയും സ്വര്ണ്ണച്ചെയിനും വെള്ള വെസ്റ്റും ധരിപ്പിച്ച നിലയിലായിരുന്നു റോബോര്ട്ട്. പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല് ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോബോര്ട്ടിനെ റിമോര്ട്ട് വഴി നിയന്ത്രിച്ച് പെണ്കുട്ടിക്കെതിരെ അതിക്രമം നടത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.