യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

തിരുവനന്തപുരം: വേള്‍ഡ് കെഎംസിസി നേതാക്കള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി സതീശന്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെയും മറ്റു മന്ത്രിമാരെയും സന്ദര്‍ശിച്ചു. വേള്‍ഡ് കെഎംസിസിയുടെ രണ്ടാം വാര്‍ഷിക സംഗമമായ പ്രവാസി ഉച്ചകോടിയിലേക്ക് മുഖ്യമന്ത്രിയെ നേരില്‍ ക്ഷണിക്കാനായിരുന്നു നേതാക്കള്‍ എത്തിയത്. വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, റവന്യു മന്ത്രി അനില്‍ കുമാര്‍, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ എന്നിവരെയും വേള്‍ഡ് കെഎംസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്, ട്രഷറര്‍ യു.എ നസീര്‍, വൈസ് പ്രസിഡന്റ് സി.വി.എം വാണിമേല്‍ എന്നിവരാണ് മുഖ്യന്ത്രിയെ നേരില്‍ കണ്ട് വിവിധ പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. നാട്ടിലെത്തുന്ന പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അതാത് വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തി. ഓരോ മന്ത്രിമാരുടെയും പ്രതികരണം അനുകൂലമായിരുന്നു. സാധാരണക്കാരായ പ്രവാസികള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ മന്ത്രിമാര്‍ ഗൗരവത്തോടെ കേള്‍ക്കുകയും, പേഴ്സണല്‍ സെക്രട്ടറിമാരെ വിളിച്ചുവരുത്തി നിവേദനങ്ങള്‍ ഉടന്‍ നടപടികള്‍ക്കായി കൈമാറുകയും ചെയ്തതായി നേതാക്കള്‍ അറിയിച്ചു.