യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ മുന്നേറുന്നു

മുംബൈ: എസ്ഐആര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തിതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോളിവുഡ് നടന് ഇമ്രാന് ഖാന്. ബോംബെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് നടന് മാപ്പ് പറഞ്ഞത്. ഒസിഐ കാര്‍ഡുളള ഇമ്രാന് ഖാന് ഇന്ത്യയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഒരവകാശവുമില്ലെന്ന് കോടതി വിമര്‍ശിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇന്ത്യ വിടണമെന്ന നോട്ടിസിനെതിരെ ഇമ്രാന് ഖാന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും യു എസില്‍ ജനിച്ചതുകൊണ്ടു മാത്രമാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാന് ഖാന് വിശദീകരിച്ചു. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന് മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തില്‍ പ്രതിഷേധിച്ചാല്‍ അവര്‍ ഉടന്‍ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്ന് കോടതി പറഞ്ഞു. മാപ്പ് പറഞ്ഞ പശ്ചാത്തലത്തില്‍ നടന്റെ വാദം കേള്‍ക്കാന്‍ കോടതി കൂടുതല്‍ സമയം നല്കി. അടുത്ത ശനിയാഴ്ച്ച ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. അതുവരെ ഇമ്രാന് ഖാന് രാജ്യം വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഒക്ടോബര്‍ 10 ന് മുംബൈയില്‍ നടന്ന സിജെപി പ്രതിഷേധത്തിലാണ് നടന് പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത നടനെ പിന്നീട് വിട്ടയച്ചിരുന്നു.