ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

റിയാദ്: മദീന മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന വിജയകരമായി തടഞ്ഞു തകര്‍ത്തു. യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമപ്രതിരോധ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ തകര്‍ത്തതെന്ന് അദ്ദേഹം അറിയിച്ചു.
മദീനയേയും മക്കയേയും ലക്ഷ്യമാക്കി ഹൂതി വിമതര്‍ നിരന്തരം ആക്രമണം തുടരുകയാണെങ്കിലും സഖ്യസേനയുടെ നേതൃത്വത്തില്‍ വിജയകരമായി തകര്‍ക്കുകയാണ്.



