യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

കെയ്റോ: ഹോര്‍മുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ഇറാനിയന്‍ ദ്വീപായ ഖ്വാഷെമിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം വീണ്ടും ആക്രമണം നടത്തി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പരിമിതമായ ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
എണ്ണക്കടത്തിന് ഏറെ പ്രാധാന്യമുള്ള ഹോര്‍മൂസ് കടലിടുക്കിലെ ഖ്വാഷെം ദ്വീപിലെ രണ്ടിടങ്ങളില്‍ വന്‍ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ രണ്ട് പ്രൊജക്റ്റൈലുകള്‍ ദ്വീപില്‍ പതിക്കുകയായിരുന്നെന്ന് പ്രാദേശിക ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി, ഖ്വാഷെമിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ‘പ്രെഡേറ്റര്‍’ ഡ്രോണ്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.