യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും കേന്ദ്രങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ദശലക്ഷം ഡോളര്‍ (ഏകദേശം 165 കോടിയിലധികം രൂപ) പാരിതോഷികവും പുനരധിവാസവും വാഗ്ദാനം ചെയ്ത് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് എക്സ് ഹാന്‍ഡിലിലൂടെ ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ‘റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ്’ പദ്ധതിക്ക് കീഴിലാണ് ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇറാന്റെ ആണവ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവരെക്കുറിച്ചോ ഇവയുടെ കൈമാറ്റങ്ങളെക്കുറിച്ചോ വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇറാന് വീഴ്ച വരുത്തിയതായും ഉല്‍പ്പാദനത്തെയും ശേഖരത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഏജന്‍സിക്ക് ലഭ്യമാകുന്നില്ലെന്നും യു.എസ് ആരോപിക്കുന്നു.
അതേ സമയം, ഇറാന്റെ ആണവ ശേഷി അമേരിക്കന്‍ സൈന്യം ഫലപ്രദമായി തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ‘ഞങ്ങള്‍ ഇറാന് നേരെ ആക്രമണം നടത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടാകുമായിരുന്നില്ല. ഇറാന്റെ കയ്യില്‍ ആണവായുധമുണ്ടായിരുന്നെങ്കില് അവരത് പ്രയോഗിക്കുകയും മിഡില്‍ ഈസ്റ്റ് ഒന്നാകെ തകര്‍ക്കുകയും ചെയ്യുമായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.