ദുബൈ അല്‍ ഖലീജ് സ്ട്രീറ്റ് ടണല്‍ തുറന്നു: മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം

അബുദാബി: എന്‍.എം.സി ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ഡോ. ബി.ആര്. ഷെട്ടി, മുന്‍ സി.ഇ.ഒ പ്രശാന്ത് മംഗത് എന്നിവര്‍ കമ്പനിയില്‍ നടന്ന വന്‍കിട സാമ്പത്തിക തട്ടിപ്പില്‍ നേരിട്ട് പങ്കാളികളാണെന്ന് എഡിജിഎം കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കണ്ടെത്തി. കുറ്റക്കാരായ ഇരുവരും ചേര്‍ന്ന് നഷ്ടപരിഹാരമായി 540 കോടി ഡോളര്‍ (ഏകദേശം 45,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് കോടതിയുടെ പ്രാഥമിക ഉത്തരവ്. ഇവര്‍ നല്‍കേണ്ട അന്തിമ തുക സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.
2012 ഏപ്രില്‍ 30 മുതല്‍ കമ്പനിയില്‍ നടന്ന തട്ടിപ്പുകളുടെയും വഞ്ചനാപരമായ ഇടപാടുകളുടെയും ഉത്തരവാദികള്‍ ഇരുവരുമാണെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ആസ്തിയിലേക്ക് ഈ തുക അടയ്ക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനുപുറമെ, പ്രശാന്ത് മംഗത്തിനെതിരെ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് നല്കിയ പ്രത്യേക കേസില്‍ ബാങ്കിന് അനുകൂലമായി കോടതി വിധിയുണ്ടായി. 102 കോടി ഡോളര്‍ കുടിശ്ശികയും 169 കോടി ഡോളര്‍ നഷ്ടപ്പെട്ട ലാഭവുമടക്കം വലിയ തുക നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്.
2012 ഏപ്രില്‍ 2 നും 2020 ഏപ്രില്‍ 9 നും ഇടയില്‍ എന്‍.എം.സി ഗ്രൂപ്പിനെതിരെ നടന്നത് വളരെ ആസൂത്രിതമായ തട്ടിപ്പാണെന്നതില്‍ തര്‍ക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗ്രൂപ്പിന്റെ ആസ്തികള്‍ വകമാറ്റുക, സാമ്പത്തിക പ്രസ്താവനകളില്‍ ആസ്തികളും വിറ്റുവരവും പെരുപ്പിച്ചു കാട്ടുക എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയത്.