ഹജ്ജ് തയാറെടുപ്പുകള്‍ സജീവമാക്കി സൗദി അറേബ്യ: കോണ്‍ഫറന്‍സിന് തുടക്കം

അബുദാബി: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം എളുപ്പമല്ലെന്നും, മിഡില്‍ ഈസ്റ്റ് നീണ്ട സംഘര്‍ഷ കാലഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നും യു.എഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. അബുദാബിയില്‍ നടന്ന ജിയോപൊളിറ്റിക്കല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തിമമായ തീരുമാനങ്ങളോ സുസ്ഥിരമായ ഒരു പ്രാദേശിക ക്രമമോ ഉറപ്പുനല്‍കാന്‍ കഴിയാത്ത, ദീര്‍ഘകാലത്തേക്കുള്ള ഒരു അനിശ്ചിതത്വ കാലഘട്ടത്തിനായി നാം തയ്യാറെടുക്കേണ്ടതുണ്ടെന്ന് ഡോ. ഗര്‍ഗാഷ് വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടകാലം നിലനില്ക്കും. അത് യു.എ.ഇയുടെ പ്രതിരോധ ശേഷിയിലും പ്രതിരോധ സംവിധാനങ്ങളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ഇടയാക്കും. ശക്തരായ അന്താരാഷ്ട്ര സുരക്ഷാ പങ്കാളികളെ കണ്ടെത്തേണ്ടതുണ്ട്. ഇറാനുമായുള്ള യുഎസിന്റെ യുദ്ധത്തെ തുടക്കം മുതലേ യു.എ.ഇ എതിര്‍ത്തിരുന്നുവെന്നും ഡോ. ഗര്‍ഗാഷ് പറഞ്ഞു.