ഹജ്ജ് തയാറെടുപ്പുകള്‍ സജീവമാക്കി സൗദി അറേബ്യ: കോണ്‍ഫറന്‍സിന് തുടക്കം

ദുബൈ: യുഎഇയിലെ തൊഴിലാളികള്‍ക്കും മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന സുരക്ഷാ-ആരോഗ്യ ബോധവത്കരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചതായി റീവാഖ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. ആഗോള എന്‍ജിഒ ഏജന്‍സിയായ നെബോഷിന്റെ പങ്കാളിത്തത്തോടെയാണ് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആരോഗ്യ, സുരക്ഷാ, മാനസിക ആരോഗ്യ ബോധവത്കരണ പരിശീലന പദ്ധതി നടപ്പാക്കുന്നത്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി, ദുബൈ ജിഡിആര്‍എഫ്എ, മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റീവാഖ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്സണും യുഎഇയിലെ ആദ്യ ലേഡി പിഎച്ച്ഡി സ്കോളറുമായ ഡോ. മോസ ഗൊബാഷ് അല്‍ മുഹൈരിയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നേറുന്നത്.
കഴിഞ്ഞ വര്‍ഷത്തെ നടപ്പിലാക്കിയ ഒന്നാം ഘട്ടത്തില്‍ 38 പരിശീലന സെഷനിലൂടെ 2,323 തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനം നല്കി. കെട്ടിടനിര്‍മാണം, എന്‍ജിനീയറിങ്, നിര്‍മാണം, സുരക്ഷ, വിദ്യാഭ്യാസ പിന്തുണ, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള ഫ്രണ്ട്ലൈന് വിഭാഗങ്ങളിലെ 32 കമ്പനികളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെ ദുബൈ ആംബുലന്‍സ് സേവനങ്ങളുടെ ദുബൈ ഹാര്‍ട്ട് സേഫ് സിറ്റി വൊളന്റിയര്‍ നെറ്റ്വര്‍ക്കിലേക്ക് സംയോജിപ്പിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 5,000ത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും 15,000ത്തിലേറെ ആളുകള്‍ക്ക് പരോക്ഷമായും പ്രയോജനം ലഭ്യമാക്കാനാണ് പദ്ധതി. മൂന്ന് വര്‍ഷം നീളുന്ന ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം തൊഴിലാളികളെ സുരക്ഷാ ബോധമുള്ളവരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് റീവാഖ് അധികൃതര്‍ വ്യക്തമാക്കി.
ശാരീരിക സുരക്ഷയും മാനസികാരോഗ്യവും കാര്യക്ഷമമായി നിലനിര്‍ത്തുകയെന്നതാണ് രണ്ടാം ഘട്ടത്തില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഫസ്റ്റ് എയ്ഡ്, സിപിആര്‍, ഫയര്‍ സേഫ്റ്റി ആന്‍ഡ് റെസ്ക്യൂ, ഇലക്ട്രിക്കല്‍ സേഫ്റ്റി, കഠിനമായ ചൂടില്‍ നിന്നുള്ള സംരക്ഷണം, ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച തടയല്‍ എന്നിവയില്‍ സമഗ്രമായ പരിശീലനം നല്‍കുന്നതാണ് ആദ്യ ഘടകം. തൊഴില്‍ സമ്മര്‍ദ്ദം, മാനസിക തളര്‍ച്ച, ക്ഷീണം മൂലമുള്ള അപകടങ്ങള്‍ തടയല്‍, പരസ്പര സഹായം, മാനസിക പിന്തുണ എന്നിവ പരിശീലിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. ദുബൈ ഹെല്‍ത്ത് അതോറിറ്റി, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നടത്തുന്ന ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ ക്ലാസുകള്‍ ലഭ്യമായതിനാല്‍ വിവിധ പശ്ചാത്തലങ്ങളിലുള്ള തൊഴിലാളികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.
കഴിഞ്ഞ 34ലധികം വര്‍ഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കുന്ന റീവാഖ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെല്‍ത്ത്കെയര്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, എന്‍ജിനീയറിങ്, മാനേജ്മെന്റ്, ഭാഷാ പരിശീലനം എന്നീ മേഖലകളില്‍ സമഗ്ര സേവനം നല്കിവരുന്നു. വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും റിവാഖ് നടപ്പിലാക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അധികൃതര്‍ക്കും എച്ച്ആര്‍, എച്ച്എസ്ഇ പ്രതിനിധികള്‍ക്കും info@rewaqousha.com എന്ന ഇമെയില്‍ വഴിയോ +971 50 9299711, +971 4 4325111 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഈ സൗജന്യ പരിശീലന പരിപാടി റീവാഖ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാംപസിലോ, അതത് കമ്പനികളുടെയും തൊഴിലിടങ്ങളുടെയും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലോ നേരിട്ട് എത്തിച്ചു നല്‍കുന്നതാണ്. ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രൊജക്റ്റ് ലീഡും ലേണിങ് പാര്‍ട്ണര്‍ ഹെഡുമായ ഡോ. ആമിന അജ്മല്‍, നെല്‍ ക്രിസ്റ്റ്യന്‍ മെനെസസ്, അജ്മല്‍ ഷംസുദീന്‍, സാജ്ന മുഹ്സിന്, അല്‍നിഷാജ് ശാഹുല്‍, ഹക്കീം വഴക്കാല, നാദിര്‍ ഖേമിസി എന്നിവര്‍ പങ്കെടുത്തു.