
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ 94ാമത് സഊദി ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 23ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും ദുബായ് എയര്‍പോര്‍ട്ടില്‍ സജീവമായി നടന്നു. യുഎഇ-സഊദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വെക്കുന്ന ഈ ദിനാഘോഷത്തില്‍, സ്മാര്‍ട്ട് ഗേറ്റുകള്‍ പച്ച നിറത്തില്‍ പ്രകാശിപ്പിച്ചതും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലമും സലാമയും’ കുട്ടികളെ ആകര്‍ഷിച്ചതും ഏറെ ശ്രദ്ധ നേടി. ദുബൈ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് കണ്ട്രോള് മേഖലയില്‍ സൗദി സന്ദര്‍ശക്കാരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നല്‍കിയാണ് രാജ്യത്തേക്ക് വരവേറ്റത്
എയര്‍പോര്‍ട്ടിലെ ഫ്രണ്ട്ലൈന് ഉദ്യോഗസ്ഥര്‍ ഇരുരാജ്യങ്ങളുടെയും പതാകകള്‍ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു. കൂടാതെ സന്ദര്‍ശകരുടെ പാസ്പോര്ട്ടില് യുഎഇ-സൗദി ടുഗതര്‍ ഫോര്‍ എവര്‍ എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു നല്കി. അവര്‍ക്ക് ഡു വിന്റെ സൗജന്യസിം കാര്‍ഡും ഒപ്പം സമ്മാന ബോക്സുകളും വിതരണം ചെയ്യപ്പെട്ടു. ജി ഡി ആര് എഫ് എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി യുഎഇസഊദി സൗഹൃദത്തിന്റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞു . സൗദി സന്ദര്‍ശകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.