യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: ലോകത്തെ മുന്‍നിര നിക്ഷേപക പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വാര്‍ഷിക നിക്ഷേപക സംഗമം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. രാഷ്ട്രനേതാക്കള്‍, ആഗോള വ്യവസായ രംഗത്തെ മുന്‍നിര നിക്ഷേപകര്‍, വിദഗ്ധര്‍, മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കമുള്ളവര്‍ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗമം പുതിയ നിക്ഷേപ പദ്ധതികള്‍ക്കും വികസനത്തിനും വേഗതപകരുന്നതാണ്
റഷ്യന്‍ പ്രവിശ്യയായ ടട്ടാര്സ്ഥാന് പ്രസിഡന്റ് റുസ് തം മിന്നിക്കോവ് ഉദ്ഘാടന പ്രഭാഷണം നടത്തി. ഉഗാണ്ടന്‍ പ്രധാനമന്ത്രി റോബിന നബഞ്ഞ, മംഗോളിയ ഉപപ്രധാനമന്ത്രി ടോഗ്മിന് ദോര്ജ്ഖണ്ഡ്, റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, എമ്മാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപക ചെയര്മാന് മുഹമ്മദ് അല്‍ അബ്ബാര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.
പ്രതിസന്ധികള്‍ 1920 മുതല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വാണിജ്യ വ്യവസായ ലോകം ഇത്തരം പ്രതിസന്ധികളെ അതീജിവിച്ച ചരിത്രമാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഗള്‍ഫ് സംഘര്‍ഷത്തെ സൂചിപ്പിച്ചു കൊണ്ട് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപക ചെയര്മാന് മുഹമ്മദ് അല്‍ അബ്ബാര്‍ അഭിപ്രായപ്പെട്ടു. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണില്‍ എമ്മാര്‍ ദുബൈയില്‍ 55 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ (5,28,000 കോടി രൂപ) 150,000 ആളുകള്‍ക്ക് താമസിക്കുന്നതിനായുള്ള മെഗാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
അതിര്‍ത്തികളില്ലാത്ത നിക്ഷേപ സാഹചര്യങ്ങളെപ്പറ്റിയുള്ള പാനല്‍ ചര്‍ച്ചയില്‍ കനൂ ഗ്രൂപ്പ് ചെയര്മാന് മിഷാല്‍ കനൂ, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, ഡ്യുഷ് ബാങ്ക് ഗ്ലോബല്‍ വൈസ് ചെയര്മാന് സല്മാന് മഹ്ദി എന്നിവര്‍ പങ്കെടുത്തു. ലുലുവിന്റെ തുടക്കകാലം മുതല്‍ ജിസിസി രാജ്യങ്ങളും ഭരണനേതൃത്വവും നല്‍കിവരുന്ന പിന്തുണ ലുലുവിന്റെ ആഗോള ബ്രാന്‍ഡായുള്ള വളര്‍ച്ചയ്ക്ക് നിര്ണായമൊയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ സൗഹൃദ നയങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ജിസിസി രാജ്യങ്ങളെ അന്താരാഷ്ട്ര നിക്ഷേപക കേന്ദ്രമായി മാറ്റുന്നതിലും, ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ഇക്കണോമിക് ബ്രിഡ്ജായി മാറ്റുന്നതിലും പ്രധാനമായെന്ന് എം.എ യൂസഫലി വ്യക്തമാക്കി. ഗള്‍ഫിലെ നിലവിലെ സവിശേഷ സാഹചര്യം ഗള്‍ഫ് ഭരണാധികാരികള്‍ കൈകാര്യം ചെയ്തതിനെ യൂസഫലി ചര്‍ച്ചയില്‍ അഭിനന്ദിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ പഞ്ചാബ്, ബീഹാര്‍, ഒഡീഷ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിക്കുന്നുണ്ട്. ഭക്ഷ്യസംസ്കരണം, കാര്‍ഷിക വ്യവസായ മേഖല, നിര്‍മ്മാണ രംഗം, ഐടി, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള മുന്‍നിര സ്ഥാപനങ്ങളും ഭാഗമായിട്ടുണ്ട്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു