യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

അബുദാബി: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് അമേരിക്കയെയും മറ്റ് അന്താരാഷ്ട്ര സഖ്യങ്ങളെയും മാത്രം ആശ്രയിക്കുന്നത് മതിയാകില്ലെന്നും രാജ്യങ്ങള്‍ സ്വന്തം സുരക്ഷാ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. അബുദാബിയില്‍ നടന്ന ഹിലി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ്. ഗള്‍ഫ് മേഖലയില്‍ അന്താരാഷ്ട്ര സേനയുടെ സാന്നിധ്യവും അമേരിക്കയുമായുള്ള തന്ത്രപ്രധാന സഖ്യവും വളരെ പ്രധാനമാണെങ്കിലും അത് മാത്രം മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയാണ് മുന്നോട്ടുള്ള ഏക വഴി. പങ്കാളികളും സഖ്യകക്ഷികളും നമുക്ക് ആവശ്യമാണ്. എന്നാല്‍ സുരക്ഷയ്ക്കായി അവരെ മാത്രം ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക-ഇറാന് യുദ്ധത്തില്‍ പ്രധാന മധ്യസ്ഥ രാജ്യമാണ് ഖത്തര്‍. അതേസമയം ഇറാന്റെ ശക്തമായ ആക്രമണങ്ങളും ഖത്തറിന് നേരിടേണ്ടിവന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ് ഖത്തറിലുള്ളത്. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും മേഖലയിലെ ഊര്‍ജ സൗകര്യങ്ങള്‍ക്കും നേരെ തിരിച്ചടിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സുരക്ഷാ കുട പ്രധാനപ്പെട്ടതാണെങ്കിലും, ഭാവിയില്‍ സ്വന്തം പ്രതിരോധസുരക്ഷാ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന നിലപാടാണ് ഖത്തര്‍ മുന്നോട്ടുവയ്ക്കുന്നത്. ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷങ്ങള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഭാവി നടപടികള്‍ എന്നിവയാണ് ഫോറത്തിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു