സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

ദുബൈ: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെച്ചൊല്ലി യുഎസും ഇറാനും തമ്മില്‍ ആരോപണ-പ്രത്യാരോപണം തുടരുന്നു. പനാമയുടെ പതാകയുള്ള എണ്ണക്കപ്പല്‍ ‘എല്‍ ഗയ’ ഇറാന്റെ നാവിക മൈന്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചെന്ന ഇറാന് റെവല്യൂഷണറി ഗാര്‍ഡ് (IRGC) അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) തള്ളി. കപ്പലിന് കഴിഞ്ഞ മാസം ഇറാനിയന്‍ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നെന്നും ഈ വാരാന്ത്യത്തില്‍ ഒമാന്‍ തീരത്തുള്ള സമുദ്രപരിധിയില്‍ കഴിയുന്നതിനിടെ വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുമാണ് അമേരിക്ക പറയുന്നത്.
അതേസമയം, ഇറാന് സുരക്ഷാ മേധാവി മൊഹ്സന്‍ റെസായി, ഹോര്‍മുസ് കടലിടുക്കിനും എണ്ണവിപണിക്കും ചുറ്റുമുള്ള സാഹചര്യങ്ങള്‍ മാറിയതായി പ്രതികരിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇറാന് കരാറിന് താല്പര്യം പ്രകടിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടെങ്കിലും, അമേരിക്ക ചര്‍ച്ചയില്‍ ഏര്‍പ്പെടണമോ എന്ന് താന്‍ തീരുമാനിക്കുമെന്നും പറഞ്ഞു.
അതിനിടെ സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന് ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതോടെ ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 107.05 ഡോളറായും യുഎസ് WTI വില 102.92 ഡോളറായും ഉയര്‍ന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും കുറഞ്ഞിട്ടുണ്ട്. വാരാന്ത്യത്തില്‍ പ്രതിദിനം 10ല്‍ താഴെ വാണിജ്യ കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. യുദ്ധത്തിന് മുമ്പ് ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പ്രധാന കടല്പാതയിലൂടെയായിരുന്നു. സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് ഉടന്‍ പുനഃസ്ഥാപിക്കാനായില്ലെങ്കില്‍ കയറ്റുമതിക്കുള്ള എണ്ണശേഖരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്കി. പൈപ്പ്ലൈന് തകരാര്‍ ദീര്‍ഘിക്കുകയാണെങ്കില്‍ ആഗോള എണ്ണവിതരണത്തിന്റെ 4 ശതമാനം വരെ വിപണിയില്‍ നിന്ന് താല്‍ക്കാലികമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.