ആശയങ്ങളുടെ പുതുവസന്തം വിരിയിച്ച കെഎംസിസി ബഹ്റൈന്‍ പഠന ക്യാമ്പ് ശ്രദ്ധേയമായി

തിരുവനന്തപുരം: പിണറായി വിജയന് മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തെന്നും ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് എഫ്ഐആര്‍. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും പകര്‍പ്പ് പുറത്തു വന്നു. മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ് ഒന്നാംപ്രതി. പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയും എക്സാലോജിക് ഉടമയുമായ വീണ, രണ്ടുകേസുകളിലും പ്രതിയാണ്.
ഗൂഢാലോചനാവകുപ്പാണ് പിണറായി വിജയനെതിരേ ചുമത്തിയിരിക്കുന്നത്. പി.എ. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്നും അനധികൃതമായി റിയാസും വീണയും പണം സമ്പാദിച്ചുവെന്നും രണ്ടാമത്തെ കേസിലെ എഫ്ഐആറിലുണ്ട്. മന്ത്രിയെന്ന പദവി ഉപയോഗിച്ചാണ് ഹവാലയും സമ്പാദ്യവുമെന്നും എഫ്ഐആറില്‍ പറയുന്നു. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
വീണയും സിഎംആര്‍എല്‍ കമ്പനിയുമായി ഗൂഢാലോചന നടത്തി 3.28 കോടിരൂപ പിണറായി കൈപ്പറ്റിയെന്നാണ് എഫ്ഐആറിലെ ആരോപണം. ഇഡി നല്കിയ റിപ്പോര്‍ട്ടിലെ അതേ പരാമര്‍ശങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.