
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : സന്നദ്ധ സേവനം കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഇയര്‍ ഓഫ് വോളന്റിയറിംഗ് 2024 എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു .ഇത് വഴി വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ സജീവമായി ഏര്‍പ്പെടുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തം എന്നത് ജിഡിആര്‍എഫ്എയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ കഴിവുകളും സാമൂഹിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നുവെന്ന് മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജിഡിആര്‍എഫ്എ ജീവനക്കാര്‍ വിവിധ മീറ്റിംഗുകളുടെയും കോണ്‍ഫറന്‍സുകളുടെയും മേല്‍നോട്ടം വഹിക്കുന്നു. റമദാന് കൂടാരം, സായിദ് ഹ്യൂമാനിറ്റേറിയന്‍ ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങള്‍ തുടങ്ങിയ കമ്മ്യൂണിറ്റി, മാനുഷിക പദ്ധതികളിലും അവര്‍ സജീവമായി പങ്കെടുക്കുന്നു. പ്രത്യേക ഗ്രൂപ്പുകളുടെ മാനുഷിക ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാര്‍ എപ്പോഴും സദാ സേവന സജ്ജരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
ജി ഡി ആര് എഫ് എ മാര്‍ക്കറ്റിംഗ് ആന്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഏകോപിക്കുന്നത്.അതിനിടയില്‍ 2021 മുതല്‍ 2024 വര്‍ഷത്തെ ആദ്യ പകുതി വരെ 2,332 ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആകെ 30,000 മണിക്കൂര്‍ സന്നദ്ധ സേവനം ചെയ്തു. വ്യത്യസ്തമായ 65 സേവന പദ്ധതികളില്‍ ജി ഡി ആര് എഫ് എ വളണ്ടിയേഴ്സിന്റെ പങ്കാളിത്തമുണ്ടായി എന്ന് അധികൃതര്‍ അറിയിച്ചു.