ചേരാനല്ലൂര്‍ അപകടം: കാര്‍ ഉടമയായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു

ദുബൈ: ലോകപ്രശസ്തമായ ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2027-ന്റെ ആദ്യ പാദത്തില്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. പുറംകാഴ്ചയില്‍ കെട്ടിടത്തിന് മാറ്റമില്ലെങ്കിലും, മ്യൂസിയത്തിനകത്തെ സന്ദര്‍ക അനുഭവങ്ങള്‍ തികച്ചും പുതിയതായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ഫെബ്രുവരിയില്‍ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇതുവരെ ഉണ്ടായിരുന്ന പ്രദര്‍ശനങ്ങളും ലബോറട്ടറികളും പൂര്‍ണ്ണമായും പുതിയ രൂപത്തിലേക്ക് മാറും.
നിലവിലുള്ള ഗാലറികള്‍ പുതുക്കുകയല്ല, മറിച്ച് തികച്ചും പുതിയൊരു ദിശയും ശ്രദ്ധാകേന്ദ്രവുമാണ് പുതിയ മ്യൂസിയത്തിനുണ്ടാവുകയെന്ന് മ്യൂസിയം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അസ്സ അല്‍ നുഐമി വ്യക്തമാക്കി. ഭാവിയെ വെറുതെ സങ്കല്‍പ്പിക്കുക മാത്രമല്ല, അതില്‍ നേരിട്ട് പങ്കാളികളാകാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്കുന്ന രീതിയിലാണ് പുതിയ രൂപകല്‍പ്പനയെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും നവീകരണത്തിന് ശേഷം തുറക്കുന്നത്. കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും.