അറ്റകുറ്റപ്പണി: ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്ന്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇതിന് പിന്നാലെ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയില്‍ ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കിയാണ് സൈനിക നടപടിയുടെ വിവരം പുറത്തുവിട്ടത്. ഹൂതി മിസൈല്‍ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പുലര്‍ച്ചെ പ്രാദേശിക സമയം 3:42-ഓടെ റിയാദിലെ താമസക്കാരുടെ മൊബൈല്‍ ഫോണുകളില്‍ സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ‘വ്യോമാക്രമണ മുന്നറിയിപ്പ്’ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവെച്ചുതന്നെ തകര്‍ക്കുകയായിരുന്നു. ഭീഷണി ഒഴിഞ്ഞതായി ഏതാനും മിനിറ്റുകള്‍ക്കകം അടുത്ത മുന്നറിയിപ്പും അധികൃതര്‍ നല്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഖമിസ് മുഷൈത്, അഹദ് റഫിജ എന്നീ പ്രദേശങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കെട്ടിടങ്ങള്‍ക്കും ഏഴ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മക്കയിലെ ഗ്രാന്റ് മോസ്കില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍-മുഗമ്മാസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ സൗദിയിലെ വിവിധ ഇടങ്ങളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചിരുന്നു.