റിയാദിന് നേരെയുള്ള ആക്രമണം തടഞ്ഞു: സനയിലെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്ത് സഖ്യസേന

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ പൊടിക്കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്.
തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് കാരണമാകുന്ന കാര്‍മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കാറ്റ് 50 കിലോമീറ്റര്‍ വേഗതയിലും പര്‍വ്വത പ്രദേശങ്ങളില്‍ 45 കിലോമീറ്റര്‍ വേഗതയിലും ശക്തി പ്രാപിച്ചേക്കാം. ഇത് പൊടിപടലങ്ങള്‍ ഉയരാന്‍ ഇടയാക്കും.
ഉള്‍പ്രദേശങ്ങളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വ്വതങ്ങളില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തും. രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പം വര്‍ദ്ധിക്കുകയും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.