എയര്‍ ഇന്ത്യയും ഫ്ളൈ ദുബൈയും കൈകോര്‍ക്കുന്നു; ഇന്ത്യ-യുഎഇ യാത്ര എളുപ്പമാകും

ദുബൈ: എമിറേറ്റിലെ നിരോധിത പ്രദേശങ്ങളില്‍ മലിനജലവും പെട്രോകെമിക്കല്‍ അവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള അപകടകരമായ സാമഗ്രികള്‍ തള്ളിയതിന് 18 പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി മാലിന്യം തള്ളാന്‍ ഉപയോഗിച്ച 17 ടാങ്കര്‍ ലോറികളും പോലീസ് പിടിച്ചെടുത്തു. ടാങ്കറുകളില്‍ കൊണ്ടുവന്ന സീവേജ്, പെട്രോകെമിക്കല്‍ തുടങ്ങിയ ഹാനികരമായ മാലിന്യങ്ങള്‍ പ്രകൃതിക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളിലും നിരോധിത മേഖലകളിലും തള്ളുകയായിരുന്നു.
പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുകയും പൊതുജനാരോഗ്യം അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ദുബൈ മുനിസിപ്പാലിറ്റി, ദുബൈ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കീഴിലുള്ള ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റിലെ എന്‍വയോണ്‍മെന്റല്‍ ക്രൈംസ് സെക്ഷനാണ് നടപടി സ്വീകരിച്ചത