എയര്‍ ഇന്ത്യയും ഫ്ളൈ ദുബൈയും കൈകോര്‍ക്കുന്നു; ഇന്ത്യ-യുഎഇ യാത്ര എളുപ്പമാകും

ദുബൈ: അന്തരിച്ച ശെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്മരണാര്‍ത്ഥം, ഗാസയിലേക്ക് ഒരു കോടിയിലധികം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്ന യുഎഇയുടെ ജീവകാരുണ്യ പദ്ധതിക്ക് ‘അഹമ്മദ് ബിന്‍ റാഷിദ് ഹ്യൂമാനിറ്റേറിയന്‍ ബ്രിഡ്ജ്’ എന്ന് പുനര്‍നാമകരണം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. ശനിയാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സന്നദ്ധപ്രവര്‍ത്തകരും സഹകാരികളും ഒത്തുചേര്‍ന്ന് ഭക്ഷണപ്പൊതികള്‍ തയാറാക്കും.
‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ (എംബിആര്‍ജിഐ) മേല്‍നോട്ടത്തിലാണ് ദൗത്യം ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി, ഈജിപ്ഷ്യന്‍ ഫുഡ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ഗാസയിലെ പട്ടിണി നേരിടുന്ന കുടുംബങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
അന്തരിച്ച ശെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജീവിതകാലത്തുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷിക സേവനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. പാവപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാന്‍ മുന്നില്‍ നിന്ന അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും സ്മരണകളെയും മുന്‍നിര്‍ത്തിയാണ് ഗാസയിലെ ജനങ്ങള്‍ക്കായി വലിയ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ മുന്‍പും ഗാസയിലേക്ക് നൂറുകണക്കിന് ടണ്‍ ഭക്ഷ്യസാധനങ്ങളും മെഡിക്കല്‍ സാമഗ്രികളും ഗാസയിലേക്ക് അയച്ചിരുന്നു.