എയര്‍ ഇന്ത്യയും ഫ്ളൈ ദുബൈയും കൈകോര്‍ക്കുന്നു; ഇന്ത്യ-യുഎഇ യാത്ര എളുപ്പമാകും

ന്യൂയോര്‍ക്ക്: യുദ്ധം അവസാനിപ്പിക്കാനും ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനും യുഎസിന് മൂന്ന് നിര്‍ദ്ദേശം നല്കി ഇറാന്.
അമേരിക്കയ്ക്ക് പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പശ്ചിമേഷ്യന്‍ മേഖലയില്‍ ഏഴ് ദിവസത്തേക്ക് എല്ലാവിധ ആക്രമണങ്ങളും പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ പുതിയ പദ്ധതി നിര്‍ദ്ദേശിക്കുന്നു. യുഎസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചൈന ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അരാഗ്ചി പറഞ്ഞു.
കുറഞ്ഞത് 12 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുക, ഇറാനുമേലുള്ള യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് വ്യവസ്ഥകള്‍. മധ്യസ്ഥര്‍ മുഖേന തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍, ഇറാന്റെ ആണവ പദ്ധതി ഉള്‍പ്പെടെയുള്ള മറ്റ് നിര്‍ണ്ണായക വിഷയങ്ങളില്‍ അമേരിക്കയുമായി തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന് വ്യക്തമാക്കി.