വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ദുബൈ: ദുബൈയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തില്‍ യാത്രാമധ്യേ അപായ സന്ദേശം. അടിയന്തര സാഹചര്യം നേരിട്ടതിനെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബുധന്‍ രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ എഫ്ഡിബി 1073 നമ്പര്‍ വിമാനമാണ് അടിയന്തരമായി വഴിതിരിച്ചുവിട്ട് സൗദി അറേബ്യയില്‍ ഇറക്കിയത്.
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് കമ്പനി അധികൃകര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഫ്ളൈ ദുബൈ എപ്പോഴും പ്രധാന പരിഗണന നല്‍കുന്നത്,’ എന്നും കമ്പനി വക്താവ് വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ടെല്‍ അവീവില്‍ എത്തിക്കുന്നതിനായി പകരം യാത്രാസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ എയര്‍ലൈന്‍ തയ്യാറായിട്ടില്ല.